കുട്ടികള്‍ ദൈവത്തിന്‍റെ വരദാനങ്ങളാണ്. ഒരു സമൂഹ ത്തിന്‍റെ നിലവാരം അറിയണമെങ്കില്‍ കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും അവര്‍ എന്ത് പരിഗണന നല്‍കുന്നു എന്ന് ശ്രദ്ധിച്ചാല്‍ മതിയാകും.ഓരോ മാതാപിതാക്കളുടെയും പ്രതീക്ഷയാണ് അവരുടെ മക്കള്‍. അവരുടെ അനാരോഗ്യമോ വൈകല്യങ്ങളോ മാതാപിതാക്കളുടെ സമാധാനം കെടുത്തുന്നവയാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് വരുന്ന രോഗങ്ങള്‍ക്ക് ഉചിതമായ ചികിത്സാസൗകര്യങ്ങള്‍ തേടുന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുള്ള ഒരു ശിശുരോഗ വിഭാഗം (Depratment of Peadiatrics) സെന്റ് ജെയിംസ് ഹോസ്പിറ്റലിലുണ്ട്.അതുകൂടാതെ പീഡിയാട്രിക്സിന്‍റെ അനവധി അനുബന്ധവിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. അടുത്ത പ്രദേശങ്ങളിലോ, കേരളത്തില്‍ തന്നെയോ ചുരുക്കംകേന്ദ്രങ്ങളില്‍ മാത്രമുള്ള വിഭാഗങ്ങളും ഇതില്‍പെടും.ഇവയെകുറിച്ച് നിങ്ങള്‍ക്ക് ഒരു ധാരണ ഉണ്ടാക്കുവാന്‍ ഈ ലഘുലേഖ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുട്ടികളിൽ കണ്ടുവരുന്ന പലതരം ഉദര-കുടൽ സംബന്ധമായ അസുഖങ്ങൾ ദിനം പ്രതി ഏറി വരികയാണ്. ഇതിൽ പ്രധാനമായിട്ടും ജന്മനാ ഉള്ളതോ ദഹന സംബന്ധമായതോ മാറിവരുന്ന ഭക്ഷണ രീതികൾ കൊണ്ടുള്ളതോ ഒക്കെയാണ്. സെന്റ് ജെയിംസ് ആശുപത്രിയിൽ ഇത്തരം അസുഖങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനും വിദഗ്ദ ചികിസയ്ക്കുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ പ്രധാനമായിട്ടും പീഡിയാട്രിക് എൻഡോസ്കോപ്പിയാണ്. തുടർച്ചയായി വരുന്ന വയറുവേദന, ഛർദി ,വളർച്ചക്കുറവ് ,ദഹനക്കുറവ് ,ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് എൻഡോസ്കോപ്പിയിലൂടെ തന്നെ കാരണം കണ്ടെത്താവുന്നതാണ് .കുട്ടികളിൽ കണ്ടു വരുന്ന മുഴകൾ ,കുട്ടികൾ അബദ്ധത്തിൽ വിഴുങ്ങുന്ന വസ്തുക്കൾ എന്നിവ അനസ്‌തേഷ്യ കൂടാതെ എൻഡോസ്കോപ്പിയിലൂടെ എടുത്തു മാറ്റാവുന്നതാണ്.
കുട്ടികളെ ബാധിക്കുന്ന അപസ്മാരം, നിദ്രാരോഗങ്ങള്‍, ഞെരമ്പുകളുടെയും പേശികളുടേയും തളർച്ചകൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ സെന്റ് ജെയിംസ് ആശുപത്രിയുടെ ന്യൂറോളജി (നാഡിരോഗ) വിഭാഗത്തില്‍ ചികിത്സിച്ചുവരുന്നു. സങ്കീര്‍ണമായ അപസ്മാര രോഗങ്ങളുടെ നിര്‍ണ്ണയത്തിനും ചികിത്സക്കും വേണ്ട സൗകര്യങ്ങള്‍ ഇവിടെയുണ്ട്.കുട്ടികളിലെ നിദ്രാരോഗങ്ങള്‍ ഓര്‍മ്മക്കുറവ്, ശ്രദ്ധകുറവ്, പഠന വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.ഇത്തരം പ്രശ്നങ്ങള്‍ കണ്ടുപഠിക്കാനുപകരിക്കുന്ന ആധുനികമായ Sleep Lab നമുക്കുണ്ട്. നാഡി-പേശികളുടെ ബലകുറവുകൊണ്ടുണ്ടാകുന്ന ശിശുരോഗങ്ങളുടെ നിര്‍ണ്ണയത്തിനും ചികിത്സക്കും വേണ്ട സൗകര്യങ്ങളും ന്യൂറോളജിവിഭാഗത്തിലുണ്ട്.
സെന്റ് ജെയിംസ് ആശുപത്രിയില്‍ എല്ലാ ശനിആഴ്ചയും Child Guidance Clinic പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്ലിനിക്കില്‍ സൈക്യാട്രിസ്റ്റിന്‍റെയും, സൈക്കോളജിസ്റ്റിന്‍റെയും അതുപോലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ടീച്ചേഴ്സിന്‍റെയും സേവനം ലഭിക്കുന്നതാണ്. ഈ ക്ലിനിക്കില്‍ ഞങ്ങളുടെ ടീം കുട്ടികളില്‍ സാധാരണയായി കാണുന്ന ADHD, പഠനവൈകല്യം, വിഷാദരോഗം, സ്വഭാവവൈകല്യം, ഉത്കണ്ഠരോഗം, ഓട്ടിസം മുതലായ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുചികിത്സയും കൗണ്‍സിലിങ്ങും ചെയ്യുന്നു. അതോടൊപ്പംതന്നെ കുട്ടികളുടെ ബുദ്ധി പരിശോധനയും പഠനവൈകല്യ പരിശോധനയും ചെയ്തു കൊടുക്കുന്നു.
കുട്ടികളില്‍ കാണുന്ന മാനസിക സമ്മര്‍ദ്ദം, അകാരണമായഭയം, പാഠ്യപ്രശ്നങ്ങള്‍, ആകാംഷ, അമിതദേഷ്യം, പരിധിവിട്ട ഭാവവ്യതിയാനങ്ങള്‍, ആത്മവിശ്വസക്കുറവ് എന്നിവതരണം ചെയ്യന്നതിന് ബ്രെയിന്‍ എയ്‌ഡ് സഹായിക്കുന്നു.കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് ഉചിതമായ സാഹചര്യം മാതാപിതാക്കളോടും അധ്യാപകരോടും കുട്ടികളോടുമൊത്ത് പ്രവർത്തിച്ചു ഉണ്ടാക്കിയെടുക്കുന്നു. ഓരോ കുട്ടിയുടേയും ക്ലാസ്സിന് അനുസരിച്ചുള്ള മൂല്യ നിര്‍ണ്ണയം നടത്തി പഠന വൈകല്യങ്ങളെ കെ?ത്തിയാല്‍ അതിനുവേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ സാധിക്കും. കുട്ടികളുടെ ഓര്‍മ്മശക്തി, ക്ലാസ്സിലുള്ള ശ്രദ്ധ, കൈയ്യക്ഷരം, ആശയവിനിമയം, എന്നിവ മെച്ചപ്പെടുത്തുന്ന ധാരാളം മാർഗ്ഗങ്ങളും . തങ്ങളുടെ സ്വഭാവ വൈകല്യങ്ങളെയും തെറ്റുകളെയുംകുറിച്ച് മാതാപിതാക്കള്‍ക്കും ഇവിടെ കൗണ്‍സിലിംഗ് നടത്തുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി വായന, എഴുത്ത്, ദൈനംദിനക്രിയകള്‍ (ശരീരശുചിത്വം, വസ്ത്രധാരണം, വീട്ടാവശ്യങ്ങള്‍,ആശയ വിനിമയം) എന്നിവയില്‍ പരിശീലനം ഇവിടെ നൽകുന്നുണ്ട്.
നവജാത ശിശുക്കളുടെ സമഗ്രപരിചരണം സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ലഭ്യമാണ്. ആധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു നവജാത ശിശു തീവ്രപരിചരണ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നുണ്ട് .മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ പരിചരണത്തിനായി വെന്‍റിലേറ്റര്‍,CPAP, Surfactant Therapy തുടങ്ങിയ നൂതന ചികിത്സാരീതികള്‍ ഇവിടെ ലഭ്യമാണ്.നവജാത ശിശുക്കളില്‍ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മഞ്ഞപ്പിത്തം, അപസ്മാരം, അണുബാധ തുടങ്ങിയവയും ഫലപ്രദമായി ചികിത്സിക്കുന്നു. സെര്‍വോ കണ്‍ട്രോള്‍ഡ്വാമറുകള്‍, മൈക്രോ ഇന്‍ഫ്യൂഷന്‍ സിറിഞ്ച് പമ്പുകള്‍ LED Phototherapy, Multipara Monitors, ലെവല്‍ 3 NICU വില്‍ പരിശീലനം ലഭിച്ച സ്റ്റാഫ് ഇതെല്ലാം ഇവിടുത്തെ മറ്റു സവിശേഷതകളാണ്. നവജാത ശിശുക്കളുടെ കേള്‍വി പരിശോധനയ്ക്കുള്ള OAE ടെസ്റ്റും ഇവിടെ ചെയ്യുന്നതാണ
ഗര്‍ഭസ്ഥ ശിശുക്കള്‍, നവജാത ശിശുക്കള്‍. കുട്ടികള്‍ കൗമാര പ്രായക്കാര്‍ എന്നിവരുടെ ശസ്ത്രക്രിയകള്‍ ഉള്‍ക്കൊള്ളുന്ന ജനറല്‍ സര്‍ജറിയുടെ ഉപവിഭാഗമാണ് പീഡിയാട്രിക്സര്‍ജറി. കുട്ടികളുടെ അസുഖങ്ങളും ശസ്ത്രകിയകളും അനുബന്ധ പ്രശ്നങ്ങളും പ്രായപൂര്‍ത്തിയായവരില്‍ നിന്നും വ്യത്യസ്ഥമാണ്. (ശരീര താപ നിയന്ത്രണം, ജലാംശ നിയന്ത്രണം എന്നിവ ഉദാഹരണമാണ്.) സാധാരണയായി സര്‍ജറി വേണ്ട ശിശുരോഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
കുട്ടികളുടെ കൈകാലുകളെ ബാധിക്കുന്ന വൈകല്യങ്ങള്‍ (ജന്മനാ ഉള്ളതോ അതിനുശേഷം ഉണ്ടാകുന്നതോ ), കൈകാലുകളുടെ വളര്‍ച്ചയിലും നീളത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍,സെറിബ്രല്‍ പാള്‍സി തുടങ്ങിയ ചലന വൈകല്യങ്ങള്‍,എളുപ്പത്തില്‍ എല്ലുകള്‍ ഒടിയുന്ന അസ്ഥിഭ്രംശ രോഗം(brittle bone disease) എന്നിവയുടെയെല്ലാം ചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഒരു അസ്ഥിരോഗ ഉപവിഭാഗം സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ വളർന്നുകൊണ്ടിരിക്കുന്ന അസ്ഥികളില്‍ ഉണ്ടാകുന്ന സങ്കീര്‍ണമായ ഒടിവുകള്‍ അസ്ഥികളേയും സന്ധികളേയും ബാധിക്കുന്ന അണുബാധ (Infection) എന്നിവയും ഇവിടെ വിജയകരമായിചികിത്സിച്ചു വരുന്നു. കേരളത്തില്‍ അപൂര്‍വ്വം ആശുപത്രികളില്‍ മാത്രമേ ഫെല്ലോഷിപ്പ് പരിശീലനം ലഭിച്ചിട്ടുള്ള പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്‍ജന്‍റെ സേവനം ലഭ്യമുള്ളൂ. അതിലൊന്നാണ് സെന്റ് ജെയിംസ് ഹോസ്പിറ്റല്‍.കുട്ടികളുടെ കൈകാലുകളെ ബാധിക്കുന്ന വൈകല്യങ്ങള്‍ (ജന്മനാ ഉള്ളതോ അതിനുശേഷം ഉണ്ടാകുന്നതോ)കൈകാലുകളുടെ വളര്‍ച്ചയിലും നീളത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍,സെറിബ്രല്‍ പാള്‍സി തുടങ്ങിയ ചലന വൈകല്യങ്ങള്‍,എളുപ്പത്തില്‍ എല്ലുകള്‍ ഒടിയുന്ന അസ്ഥിഭ്രംശ രോഗം
മനുഷ്യന് ദൈവത്തിന്‍റെ വരദാനമാണ് കൈകള്‍. അവ മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നു.കൈകളെ ബാധിക്കുന്ന രോഗങ്ങളോ പരിക്കുകളോ രോഗിയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്നു.അസ്ഥിരോഗ വിഭാഗത്തിന്‍റെ ഉപവിഭാഗമാണ് ഹാന്‍ഡ് ആന്‍ഡ് മൈക്രോസര്‍ജറി, കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിലേ ഇന്ന് ഈ വിഭാഗമുള്ളൂ. മൈക്രോസ്കോപ്പിലൂടെയുള്ള സുക്ഷ്മവും സങ്കീര്‍ണവുമായ ഓപ്പറേഷനുകള്‍ നടത്തുന്ന തിരക്കുള്ള യൂണിറ്റാണ് സെന്റ് ജെയിംസിലെ ഹാന്‍ഡ് സര്‍ജറി വിഭാഗം. Brachial Plexus Injury (പ്രസവ സമയത്ത് കുട്ടിയുടെ കൈ ഞെരമ്പുകളില്‍ ഉണ്ടാകുന്ന പരുക്ക്) സെറിബ്രല്‍ പാള്‍സി, കയ്യിലുണ്ടാകുന്ന പൊള്ളലും അതുമൂലമുണ്ടാകുന്ന വൈകല്യങ്ങളും,കൈകളെ ബാധിക്കുന്ന ജന്മനാലുള്ള വൈകല്യങ്ങള്‍ (Syndactyly, Trigger Thumb, Radial Club Hand), കൈപ്പത്തിക്കുണ്ടാകുന്ന പരിക്കുകള്‍ (വാതിൽ പാളിക്കടിയിൽപെട്ടുണ്ടാകുന്ന പരിക്ക് ഉദാഹരണമാണ്) അണുബാധ (Hand Infections) എന്നിവ ഈ വിഭാഗത്തില്‍ ചികിത്സിക്കുന്നു. വിദഗ്ദരായ ഡോക്ടര്‍മാരെകൂടാതെ ഓപ്പറേഷനു ശേഷമുള്ള ഫിസിയോതെറാപ്പിക്കുവേണ്ടി ഹാൻഡ്‌തെറാപ്പിസ്റ്റുകൾ ഇവിടെയുണ്ട് .