• സെൻറ് ജെയിംസ് ആശുപത്രിയിൽ പുതിയ ന്യൂറോസർജൺ Dr. Harish Srinivasan ചാർജ്ജെടുത്തിരിക്കുന്നു.
  • ഷോൾഡർ & സ്പോർട്സ് ഇഞ്ചുറി ക്ലിനിക് എല്ലാ ബുധനാഴ്ചയും രാവിലെ 8 മണിക്ക് ആരംഭിചിരിക്കുന്നു.

സെന്റ് #ജെയിംസ് #ആശുപത്രിയിൽ #പരിസ്ഥിതി #ദിനം #ആചരിച്ചു..

ചാലക്കുടി:സെന്റ് ജെയിംസ് ആശുപത്രിയിൽ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൂറിലധികം ഫലവൃക്ഷതൈകൾ നടുന്നതിൻ്റെ ഭാഗമായി ആദ്യ വൃക്ഷത്തൈ ആശുപത്രി ഡയറക്ടർ ഫാ.വർഗീസ് പാത്താടൻ നടുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്നും പരിസ്ഥിതി സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിന് കോട്ടം സംഭവിച്ചാൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും പരിസ്ഥിതിദിന സന്ദേശത്തിൽ പറയുകയുണ്ടായി സെൻറ് ജെയിംസ് അഗ്രികൾച്ചറൽ വിഭാഗത്തിൻറെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഫാ.തോമസ് ഇളങ്കുന്നപ്പുഴ , ഓപ്പറേഷൻസ് മാനേജർ പൗലോസ് ടി ജെ ,മെയിൻറനൻസ് സൂപ്പർവൈസർ വർഗീസ് കെ ഒ ഇലക്ട്രിക്കൽ സൂപ്പർവൈസർ കെ എൽ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു പരിപാടികൾക്ക് സാമൂഹ്യ ക്ഷേമ വിഭാഗം നേതൃത്വം നൽകി